ശംഖ് കുളങ്ങര കാവ്
ശ്രീനാരായണപുരം സെന്ററില്‍ നിന്നും 200 മീറ്റര്‍ വടക്കോട്ട് മാറി പടിഞ്ഞാറു ഭാഗത്തായിട്ടാണ് ശംഖുകുളങ്ങരക്കാവ് സ്ഥിതി ചെയ്യുന്നത്. ചരിത വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട ഇടമാണിത്. തീര്‍ത്തും ഭക്തി അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന ഒരു ക്ഷ്രേതം കാവിന്റെ മധ്യത്തിലായി കാണാന്‍ കഴിയും. ശ്രീനാരായണപുരത്തെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നാണിവിടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷ്രേതത്തിനു അനേകം പ്രത്യേകതകളുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷ്രേതങ്ങളിലെ തകര്‍ന്ന ആരാധനാ വിഗ്രഹങ്ങള്‍ കൊണ്ട് വന്നു വച്ച് പ്രതിഷ്ഠിച്ച ഇടമാണ് ശംഖുകുളങ്ങരക്കാവ് എന്ന ഈ കൊച്ചു ക്ഷ്രേതം എന്നാണ് ചരിര്രം പറയുന്നത്. ജനക്രേന്ദീകൃതമല്ലാത്ത ഇടത്താണ് കാവ് എന്നതും പ്രദേശവാസികള്‍ക്കപ്പുറം അധികമാര്‍ക്കും ഈ കാവിനെക്കുറിച്ചറിവില്ല എന്നതുമാണ് പഴമയുടെ പ്രാഡിയും പ്രകൃതിയുടെ നിറവുമായി കാവ് ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നതിനുള്ള കാരണം. ഇവിടെ മൂന്നു പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളില്‍ ഉള്ളത്. ഭ്രദകാളിയും രാജരാജേശ്വരിയും ശാസ്താവും ഒരേ ശ്രീകോവിലില്‍ തന്നെ കുടികൊള്ളുന്നു. ഇത് കേരളത്തില്‍ അപൂര്‍വമാണ് എന്ന് മാത്രമല്ല, മുവരെയും തുല്യ പ്രാധാന്യത്തോടെയാണ് പൂജിച്ചു വരുന്നത്. സ്വര്‍ണ വര്‍ണമുള്ള പടികളോട കൂടിയ ശ്രീകോവിലിനുള്ളില്‍ പഞ്ചലോഹ വിഗ്രഹ രൂപത്തില്‍ ഭ്രദകാളി, രാജരാജേശ്വരി, ശാസ്താവ് എന്നിവര്‍ നിലകൊള്ളുന്നു. ഇരുവശവും മരങ്ങള്‍ നിറഞ്ഞ ഭൂമിയില്‍ പഞ്ചസാര മണല്‍ വിരിച്ച നടപ്പാതയുള്ള ഒരു ക്ഷ്രേതം. മതില്‍കെട്ടുകളോ നാലമ്പലമോ ഇല്ലാത്ത ഈ ക്ഷ്രേതത്തില്‍ ഗണപതി ,ശിവന്‍, നടരാജന്‍ തുടങ്ങിയവയുടെ ചുവര്‍ ചിത്രങ്ങളും കാണാനാകും. ചിര്രങ്ങളില്‍ പോലും ദൈവാംശം കാണുന്ന ദേശക്കാര്‍ പ്രസ്തുത രൂപങ്ങളെ വണങ്ങിയ ശേഷമാണ് ക്ഷ്രേതത്തിലേക്ക് പ്രവേശിക്കുന്നത്. ഈ കാവിനോട ചേര്‍ന്ന് തന്നെ 18 സെന്റ് വീതമുള്ള മണിനാഗക്കാവും കരിനാഗക്കാവും കാണാനാകും. ഒരേക്കര്‍ 60 സെന്റ് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ശംഖുകുളങ്ങരക്കാവ് വിസ്തൃതിയിലും ജൈവ ജൈവവൈവിധ്യത്തിലും ഏറെ മുന്നിലാണ്. തൃശ്രൂര്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ കാവുകളിലൊന്നാണ് ശംഖുകുളങ്ങരക്കാവ്. കരിയിലകള്‍ നിറഞ്ഞ ഭൂമിയുടെ വേറിട്ട ഭംഗി ഭക്തി നിറഞ്ഞ അന്തരീക്ഷത്തെ കൂടുതല്‍ ശക്തമാക്കുന്നു. ഇത്തിയും ഞാവലും അടക്കം ഓഷധ സസ്യങ്ങള്‍ ധാരാളമായി ഈ കാവിലുണ്ട്. കാവില്‍ നിന്നും കാലപ്പഴക്കം മൂലം മരങ്ങള്‍ നശിക്കുന്നതല്ലാതെ ഒരു വൃക്ഷതൈ പോലും പറിച്ചു നീക്കാറില്ല.