ബജറ്റ് റിപ്പോർട്ട് 2026-27
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിൽ പ്രഥമം സ്ഥാനം നൽകുന്ന കുടിവെള്ളത്തിനും പാർപ്പിടത്തിനുമാണ് 2026-27 വർഷത്തെ ബജറ്റ് ഊന്നൽ നൽകുന്നത്.
കുടിവെള്ള മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി എം.എൽ.എഫണ്ടും ത്രിതല പഞ്ചായത്ത് ഫണ്ടുകളും ഉൾപ്പെടെ ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സുരക്ഷിത പാര്‍പ്പിടം എന്ന എല്ലാവര്‍ക്കും എന്ന ഉദ്ദ്യേശത്തോടെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ ലൈഫ് മിഷന്‍ പദ്ധതി മുഖേനെ സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിക്കായി ഒരു കോടി പതിനേഴ് ലക്ഷം വകയിരുത്തിയിട്ടുണ്ട്.
നമ്മുടെ പഞ്ചായത്ത് നേരിട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്നമാണ് മാലിന്യസംസ്കരണം. ജൈവമാലിന്യങ്ങളെ ഉറവിട സ്രോതസ്സുകളില്‍ സംസ്കരിക്കുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യത്തെ നേരിട്ടും അല്ലാതെയും ഹനിച്ച് കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് തുടങ്ങിയ അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരണ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനുമുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നുവരുന്നുണ്ട്. പഞ്ചായത്തിലെ ശുചിത്യ പരിപാലനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
കൂടാതെ നമ്മുടെ പഞ്ചായത്തിലെ പിന്നോക്കവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, നിരാലംബര്‍, രോഗികള്‍,കുട്ടികള്‍.സ്ത്രീകള്‍,വൃദ്ധര്‍ എന്നിങ്ങനെ കൈത്താങ്ങ് ആവശ്യമായവര്‍ക്കെല്ലാം പ്രത്യേക പരിഗണന നല്‍കുവാനും പഞ്ചായത്തിന്‍റെ പ്രധാന കാര്‍ഷിക വിളയായ തെങ്ങ്,പച്ചക്കറി കൃഷി എന്നിവക്കും മൃഗസംരക്ഷണം,മല്‍സ്യബന്ധനം, മണ്ണ് ജലസംരക്ഷണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ഉല്‍പാദനമഖലയിലൂടെ മാത്രമേ അടിസ്ഥാനവികസനം സാധ്യമാകൂ എന്ന് മനസ്സിലാക്കികൊണ്ട് തെങ്ങിന് ജൈവവളം, ഭക്ഷ്യ സ്വയം പര്യാപ്തത എന്നീ പദ്ധതികള്‍ക്കും ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.
പുതിയ റോഡുകളുടെ നിര്‍മ്മാണം,റോഡ് അറ്റക്കുറ്റ പണി എന്നിവക്കായി ഒന്നര കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.സാക്ഷരതാ പരിപാടികള്‍,വിദ്യാഭ്യാസ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കലാസാംസ്കാരിക പ്രോല്‍സാഹന പരിപാടികള്‍ എന്നിവക്കായും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്‍റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റില്‍ തൊഴില്‍സംരഭങ്ങള്‍, ഭവനനിര്‍മ്മാണം, മാലിന്യസംസ്കരണം, മണ്ണ് ,ജലസംരക്ഷണം, വൃദ്ധജനക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം, കാര്‍ഷിക വികസനം, മൃഗസംരക്ഷണം, ഭിന്നശേഷിക്കാര്‍ക്കുളള വിവിധ പരിപാടികള്‍ ,റോഡ് വികസനം,മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിവിധങ്ങളായ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് ഫണ്ട് വകയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്.