പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

മിനി ഷാജി

പ്രസിഡൻ്റ്

സി എൻ സതീഷ്‍കുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്വാതി ശ്രീജിത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ രഘുനാഥ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമ്യ പ്രദീപ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രഹ്ന പി ആനന്ദ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തിൽ

സ്ഥലം - ശാന്തിപുരം

താലൂക്ക് - കൊടുങ്ങല്ലൂർ

ജില്ല - തൃശൂർ

വാർഡുകൾ -  23

വില്ലേജ്- ആല, പനങ്ങാട്, പടിഞ്ഞാറെ വെമ്പല്ലൂർ

നിയമസഭാ മണ്ഡലം - കൈപ്പമംഗലം

ലോകസഭ മണ്ഡലം - ചാലക്കുടി

ജനസംഖ്യ - 37659 (സെൻസസ് 2011 പ്രകാരം)

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രപ്രസിദ്ധമായ പഴയ വഞ്ചീനഗരത്തിന്റെ (മുസിരിസ്) ഭാഗമായിരുന്ന ശ്രീനാരായണപുരം, പ്രാചീനകാലം തൊട്ട് വ്യത്യസ്ത മതവിശ്വാസങ്ങളും ആശയങ്ങളും സഹിഷ്ണുതയോടെ സ്വീകരിച്ച ഉദാത്തമായൊരു സാംസ്കാരിക സംഗമഭൂമിയാണ്. പഞ്ചായത്തിലെ ആലയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹവും ജൈന പാരമ്പര്യം അവകാശപ്പെടുന്ന ആയിരത്തിലേറെ വർഷം പഴക്കമുള്ള നെൽപ്പിണി ക്ഷേത്രവും ഇവിടുത്തെ പ്രാചീന ചരിത്രത്തിന്റെ ആഴം വ്യക്തമാക്കുന്നു. കൊച്ചി രാജവംശത്തിനും സാമൂതിരിക്കും ശേഷം ബ്രിട്ടീഷ് മലബാറിന്റെ തെക്കേ അറ്റമായി മാറിയ ഈ പ്രദേശത്ത്, ടിപ്പു സുൽത്താന്റെ ഭരണകാലത്താണ് ഇന്നത്തെ ദേശീയപാത 17 ഉൾപ്പെടെയുള്ള പ്രധാന വികസനങ്ങൾ നടപ്പിലായത്. സ്വാതന്ത്യസമര കാലഘട്ടത്തിൽ അയിത്തത്തിനും ജന്മിത്വത്തിനുമെതിരെ ശ്രീനാരായണ പ്രസ്ഥാനവും കോൺഗ്രസും കർഷക പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങൾ ഇവിടുത്തെ സാമൂഹിക വളർച്ചയ്ക്ക് വലിയ അടിത്തറയിട്ടു. മുൻപ് ജനാധിപത്യ രീതിയിലുള്ള വില്ലേജ് കോടതി...

കൂടുതൽ വായിക്കുക